ചെറുവാടി : കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് തെനേങ്ങപറമ്പ് വാർഡിൽ ഓണ സദ്യയിലേക്ക് പായസ കിറ്റുകൾ സമ്മാനിച്ചു.
വാർഡിലെ ഓണം ആഘോഷിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും അട പ്രഥമൻ പായസം തയ്യാറാക്കുവാനുള്ള പായസ കിറ്റും പാലുമാണ് നൽകിയത്.
വാർഡിൽ എല്ലാ വീടുകളിലും ഒരേ പായസം തയ്യാറാക്കുവാനാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വേറിട്ട പരിപാടി നടപ്പിലാക്കിയത്.
വാർഡിലെ പാറപ്പുറത്ത് പ്രദേശത്ത് നടന്ന വിതരണോഘാടനം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എൻ കെ അഷ്‌റഫ് നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ ടി പി ശറഫുദ്ധീൻ അദ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് മുൻ മണ്ഡലം പ്രസിഡന്റ് വി പി എ ജലീൽ,കെ പി നിസാം ,മുഹമ്മദ് വി പി,മൻസൂർ ടി പി, സി പി അബ്ദുള്ള എന്നിവർ ആശംസകൾ നേർന്നു.
