കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പൊറ്റമ്മൽ പതിമുന്നാം വാർഡിൽ ഇത്തവണത്തെ ഓണം കെങ്കേമമാക്കാൻ വാർഡ് മെമ്പർ കെ.വി. നിയാസിന്റെ നേതൃത്വത്തിൽ പായസ കിറ്റുകൾ വിതരണം ചെയ്തു.
പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് പായസം മിക്സും പാലും അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്.
വിതരണ പരിപാടിയിൽ കെ.വി. അബ്ദുറഹിമാൻ, കെ. മുഹമ്മദ് ബഷീർ, മൂസ ഹാജി പുതിയോട്ടിൽ, കെ.എച്ച്. മുഹമ്മദ്, അസൈൻ കളത്തുംതൊടിക, അഹമ്മദ് കുട്ടി സി.പി., യൂസഫലി കെ.ടി., കെ.വി. നവാസ്, അദ്നാൻ കെ.ടി., നിഷാദ് തെറ്റത്ത്, ജിഹാദ് കെ.ടി. എന്നിവർ സംബന്ധിച്ചു.
