രണ്ടാമത് ജില്ലാ കിഡ്സ് ഖൊ ഖൊ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് ചെറുവാടി ജേതാക്കളായി.
വടകര ചെട്ട്യാത്ത് യു.പി. സ്കൂൾ പുതുപ്പണത്ത് നടന്ന ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ കരാട് വി. വണ്ണിനെ ഏഴ് പോയിന്റിന് പരാജയപ്പെടുത്തിയാണ് ചെറുവാടി ടീം കിരീടം സ്വന്തമാക്കിയത്.സ്കൂൾ കായികാധ്യാപിക റീന ടീച്ചറുടെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ പരിശീലനം. സരിത ടീച്ചർ, ലേഖ ടീച്ചർ, വിഷ്ണു എന്നിവർ ടീമിനെ അനുഗമിച്ചു. വിജയം സ്കൂൾ അധ്യാപകരും വിദ്യാർഥികളും നാട്ടുകാരും അഭിനന്ദിച്ചു.
