കൊടിയത്തൂർ: സംസ്ഥാന അധ്യാപക അവാർഡ് നേടിയ അബ്ദുൽ അസീസ് മാസ്റ്ററെ കൊടിയത്തൂർ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ആദരിച്ചു. സൊസൈറ്റി പ്രസിഡന്റ് അഡ്വ. സി.ടി. അഹമ്മദ് കുട്ടി ഉപഹാരം നൽകി. സെക്രട്ടറി സുരേന്ദ്രൻ, ഡയറക്ടർമാരായ അഷ്റഫ് കൊളക്കാടൻ, യു.പി. മമ്മദ്, ബാലൻ കൊടിയത്തൂർ എന്നിവർ സംബന്ധിച്ചു.
37 വർഷത്തെ അധ്യാപക സേവനത്തിനിടെ പ്രൈമറി വിദ്യാഭ്യാസ മേഖലയിൽ നിരവധി ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ അസീസ് മാസ്റ്റർ, അടച്ചുപൂട്ടൽ ഭീഷണി നേരിട്ട വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിലും വിവിധ വിദ്യാഭ്യാസ പദ്ധതികളിലൂടെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിലും നിർണായക പങ്കുവഹിച്ചു.