Flash News

കോഴിക്കൂട്ടിൽ കയറി നാലു കോഴികളെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ്; സാഹസികമായി പിടികൂടി

തോട്ടുമുക്കം: കോഴിക്കൂട്ടിൽ കയറി നാലോളം കോഴികളെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സ്നേക് റെസ്ക്യൂ വളണ്ടിയർ സാഹസികമായി പിടികൂടി. തോട്ടുമുക്കത്ത് വീടിന് സമീപത്തെ കോഴിക്കൂട്ടിലാണ്  കഴിഞ്ഞ ദിവസം കൂറ്റൻ പെരുമ്പാമ്പ് ഇറങ്ങിയത്.


കൂട്ടിലുണ്ടായിരുന്ന നാലോളം കോഴികളെ കൊന്ന നിലയിലാണ് കണ്ടെത്തിയത്. ഒരു കോഴിയെ പാമ്പ് പൂർണ്ണമായി വിഴുങ്ങുന്നതിനിടെയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം ഉടൻ തന്നെ സ്നേക് റെസ്ക്യൂ വളണ്ടിയറെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ റെസ്ക്യൂ വളണ്ടിയർ ഏറെ പരിശ്രമത്തിനൊടുവിൽ പെരുമ്പാമ്പിനെ പിടികൂടി സുരക്ഷിതമായി ചാക്കിലാക്കി.

പിടികൂടിയ കൂറ്റൻ പെരുമ്പാമ്പിനെ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് കൈമാറും. അതിനുശേഷം പാമ്പിനെ ഉൾവനത്തിലേക്ക് തുറന്നുവിടും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)