Flash News

അസീസ് മാസ്റ്റർക്ക് നാടിന്റെ ആദരം

കൊടിയത്തൂർ: ഈ വർഷത്തെ കേരള സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ഇല്ലക്കണ്ടി അബ്ദുൽ അസീസ് മാസ്റ്ററെ കൊടിയത്തൂരിൽ വിവിധ സംഘടനകളും സ്ഥാപനങ്ങളും ആദരിച്ചു. യുവധാര ഗ്രന്ഥശാല കാരക്കുറ്റി, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി, കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലായിരുന്നു ആദരവ്.

യുവധാരയുടെ ആദരവ്

യുവധാര ഗ്രന്ഥശാലയുടെ ആദരവ് താലൂക്ക് കൗൺസിൽ അംഗം സി.ടി.സി. അബ്ദുല്ല പൊന്നാട അണിയിച്ച് നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ.സി. മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു. പി.ടി. അബൂബക്കർ മാസ്റ്റർ, പി.എസ്. പ്രശാന്ത് മാസ്റ്റർ, നാസർ കൊളായി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഗിരീഷ് കാരക്കുറ്റി സ്വാഗതവും ലൈബ്രേറിയൻ സുനിൽ പി.പി. നന്ദിയും പറഞ്ഞു.

ഗ്രാമപഞ്ചായത്തിന്റെ സ്നേഹാദരം

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ അനുമോദനം പ്രസിഡന്റ് ടി. കവിത ടീച്ചർ പൊന്നാട അണിയിച്ച് നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. അഹമ്മദ് കുട്ടി, കസ്‌ന ഹമീദ്, പി. പ്രേമ ടീച്ചർ, മെമ്പർമാരായ കെ.വി. നിയാസ്, എസ്.എ. നാസർ, ടി.പി. ഷറഫുദ്ദീൻ, കെ.സി. മുഹമ്മദ് യൂസഫ് തുടങ്ങിയവർ പങ്കെടുത്തു.

പഞ്ചായത്ത് ലീഗ് കമ്മിറ്റിയുടെ അനുമോദനം

കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആദരം സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉപഹാരം നൽകി നിർവഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എൻ.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. എം.എ. അബ്ദുറഹ്മാൻ, കെ.പി. അബ്ദുറഹ്മാൻ, മജീദ് മൂലത്ത്, പി.പി. ഉണ്ണിക്കമ്മു, എൻ. ജമാൽ, സി.പി. അസീസ്, ഇ.എ. ജബ്ബാർ, ഫസൽ കൊടിയത്തൂർ, അഹമ്മദ് കുട്ടി, എം.പി. ജുമൈല, ഉസ്സൻ കുട്ടി കുയ്യിൽ തുടങ്ങിയവർ പങ്കെടുത്തു.

37 വർഷത്തെ വിദ്യാഭ്യാസ സേവനത്തിന് അംഗീകാരം


37 വർഷത്തെ അധ്യാപന ജീവിതത്തിനിടെ 26 വർഷം പ്രൈമറി അധ്യാപകനായും 11 വർഷം പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ച അസീസ് മാസ്റ്റർ പൊതുവിദ്യാഭ്യാസ മേഖലയിലെ മികച്ച ഇടപെടലുകളിലൂടെയാണ് സംസ്ഥാന അധ്യാപക അവാർഡിന് അർഹനായത്. അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന വീട്ടിക്കുത്ത് ഗവ. എൽ.പി. സ്കൂളിനെ 115ൽ നിന്ന് 405 കുട്ടികളുള്ള വിദ്യാലയമാക്കി ഉയർത്തിയതും ചെങ്ങര ഗവ. എൽ.പി. സ്കൂളിലെ വിദ്യാർഥികളുടെ എണ്ണം 172ൽ നിന്ന് 300ലേറെയാക്കി ഉയർത്തിയതും അദ്ദേഹത്തിന്റെ നേതൃത്വപാടവത്തിന്റെയും വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകളുടെയും ശ്രദ്ധേയമായ ഉദാഹരണങ്ങളാണ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)