Flash News

വാഹനാപകടം;മാവൂർ സ്വദേശിനിയായ 21കാരിക്ക് ദാരുണാന്ത്യം

മാവൂർ: പാലക്കാട് ചെറുപ്പുളശ്ശേരി റോഡിൽ മംഗലംകുന്നിന് സമീപമുണ്ടായ വാഹനാപകടത്തിൽ മാവൂർ സ്വദേശിനിയായ യുവതി മരിച്ചു. അരയങ്കോട് കൈലാട്ട് മേത്തൽ ശശികുമാറിന്റെയും സിനിയുടെയും മകൾ ദേവിക (21) ആണ് മരിച്ചത്.

ഇന്നലെ സന്ധ്യയോടെയായിരുന്നു അപകടം. തമിഴ്നാട്ടിൽനിന്ന് വരികയായിരുന്ന ലോറിയും ദേവികയും ബന്ധുക്കളും സഞ്ചരിച്ച ടെമ്പോ വാനും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടെമ്പോ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു,

അപകടത്തിൽ ദേവികയുടെ സഹോദരി അരുണിമയ്ക്കും പിതാവിന്റെ സഹോദരപുത്രൻ അഭിജിത്തിനും പരിക്കേറ്റു. ഇരുവരെയും കോങ്ങാട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അരുണിമയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. അപകടത്തെത്തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയ മൂന്നുപേരെയും നാട്ടുകാരും അതുവഴി എത്തിയ മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)