Flash News

മനം കുളിർക്കും ചെറുവാടിയിലെ പച്ചത്തുരുത്ത്; വെയിലിലും തണലേകി തെനെങ്ങാപറമ്പ് - ചുള്ളിക്കാപറമ്പ് റോഡ്‌

ചെറുവാടി : കടുത്ത വേനലിലും യാത്രക്കാർക്ക് തണലും കുളിരുമേകി മാതൃകയാവുകയാണ് തെനങ്ങാപറമ്പ് - ചുള്ളിക്കാപറമ്പ് റോഡ്. വർഷങ്ങൾക്ക് മുമ്പ് നാട്ടുകാർ ഒത്തുചേർന്ന് നട്ടുപിടിപ്പിച്ച തണൽമരങ്ങളാണ് ഇന്ന് പടർന്നു പന്തലിച്ച് പാതയോരത്തെ പച്ചത്തുരുത്താക്കി മാറ്റിയിരിക്കുന്നത്.

തെനങ്ങാപറമ്പ് സ്വദേശികളായ അൻവർ സാദത്ത്, പിതാവ് മോയിൻ, ടി.പി അബ്ദു, പത്തനാപുരം സ്വദേശി അബ്ദു, ചെറുവാടി പൊറ്റമ്മൽ മുനീർ എന്നിവരുടെ നേതൃത്വത്തിലാണ് റോഡരികിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചത്. നേരത്തെ മഴക്കാലമായാൽ പെട്ടെന്ന് വെള്ളം കയറി ഗതാഗത തടസം നേരിട്ടിരുന്ന ഈ റോഡ് കെട്ടി ഉയർത്തി നവീകരിച്ചതിന് ശേഷമാണ്  വൃക്ഷത്തൈകൾ നടാൻ മുൻകൈ എടുത്തത്. വിവിധയിനം പൂമരങ്ങൾക്കൊപ്പം മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും പാതയോരത്ത് വളർന്നു നിൽക്കുന്നുണ്ട്.

ചെറുവാടി ഹൈസ്കൂൾ, ഹയർസെക്കൻഡറി, കൊടിയത്തൂർ പി.ടി.എം ഹൈസ്കൂൾ, ചുള്ളിക്കാപറമ്പ് എൽ.പി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ ദിവസേന നടന്നു പോകുന്ന പാതയാണിത്. പച്ചപ്പുനിറഞ്ഞ പാടശേഖരങ്ങളുടെ മധ്യത്തിലൂടെ കടന്നുപോകുന്ന ഈ റോഡ് പ്രഭാത സവാരിക്കാരുടെയും പ്രധാന ആകർഷണ കേന്ദ്രമാണ്. മരങ്ങൾ പടർന്നു പന്തലിച്ചതിനെ തുടർന്ന് അടുത്തിടെ വാർഡ് മെമ്പർ ടി.പി ഷറഫുദ്ദീന്റെ നേതൃത്വത്തിൽ തൂങ്ങിനിൽക്കുന്ന ചില്ലകൾ വെട്ടിമാറ്റി റോഡ് കൂടുതൽ സുരക്ഷിതമാക്കിയിരുന്നു. പ്രകൃതിസംരക്ഷണത്തിലും ഗ്രാമീണ ഭംഗി നിലനിർത്തുന്നതിലും ഇവർ കാണിച്ച ഈ മാതൃക മറ്റുള്ളവർക്ക്വ വലിയൊരു ആശ്യാസമാണ് .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)