മുക്കം: കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി ആക്കോട്ട്ചാലിൽ മുണ്ടയിൽ റഷീദ് മുസ്ലിയാരുടെ വീട്ടുമുറ്റത്തെ കോഴിക്കൂട്ടിൽ നിന്ന് രണ്ട് കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. തിങ്കളാഴ്ച രാവിലെയാണ് ഏറെ ഭീതി പടർത്തിയ പെരുമ്പാമ്പിനെ പിടികൂടിയത്.
രാവിലെ കോഴികളുടെ അസാധാരണ ബഹളംകേട്ട് വീട്ടുകാർ ചെന്നു നോക്കിയപ്പോഴാണ് കൂട്ടിനുള്ളിൽ രണ്ടു കോഴികളെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്. ഉടൻ എന്റെ മുക്കം സന്നദ്ധ സേനയുടെ സ്‌നേക് റെസ്ക്യൂവർ ബാബു എള്ളങ്ങലിനെ വിവരമറിയിച്ചു.സ്ഥലത്തെത്തിയ ഇദ്ദേഹം ഏറെ സാഹസികമായി പാമ്പിനെ സുരക്ഷിതമായി പിടികൂടി,താമരശ്ശേരി വനം വകുപ്പധികൃതർക്ക് കൈമാറുകയും ചെയ്തു. പെരുമ്പാമ്പിനെ പിടികൂടിയതോടെയാണ് വീട്ടുകാർക്കാശ്വാസമായത്.
Tags:
MUKKAM
