Flash News

ചെറുവാടി ഖിലാഫത് സ്റ്റേഡിയം പുനർനിർമാണം പൂർത്തിയാക്കാൻ എംഎൽഎയുടെ ഇടപെടൽ

ചെറുവാടി: മുൻ എംഎൽഎ ലിന്റോ ജോസഫിന്റെ ഒരു കോടി രൂപ ചിലവിൽ ആരംഭിച്ച ചെറുവാടി ഖിലാഫത് സ്റ്റേഡിയം നവീകരണ പ്രവൃത്തികൾ രണ്ട് വർഷമായി പാതി വഴിയിൽ മുടങ്ങി കിടക്കവേ പ്രവൃത്തി പൂർത്തീകരിക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ സികെ കാസിം എംഎൽഎ യുടെ നേതൃത്ത്വത്തിൽ ഉദ്യോഗസ്ഥ സംഘം ഗ്രൗണ്ട് സന്ദർശിച്ചു.

നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് എത്രയും പെട്ടെന്ന് പണി പൂർത്തികരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഇഇ വിഷ്ണു, എഎക്സി ഡാലിയ, ഇലക്ട്രികൽ ഇഇ വിജയ് എന്നിവരോട് എംഎൽഎ ആവശ്യപെട്ടു.

ഗ്രാമ-പഞ്ചായത്ത് പ്രസിഡണ്ട് കവിത ടീച്ചർ, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേർസൺ കസ്ന ഹമീദ്, ഗ്രാമ-പഞ്ചായത്ത് അംഗങ്ങളായ എസ്എ നാസർ, ബാബുക്ക യൂസുഫ്, കുട്ടിഹസ്സൻ പരവരിയിൽ, ഗ്രൌണ്ട് വികസന സമിതി കമ്മറ്റി അംഗങ്ങളും നാട്ടുകാരും സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)