Flash News

കൊടിയത്തൂരിൽ ‘തൂഫാൻ തദ്ദേശം’ ക്യാമ്പയിന് തുടക്കം

കൊടിയത്തൂർ: ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘തൂഫാൻ തദ്ദേശം’ ലഹരിവിരുദ്ധ ക്യാമ്പയിന് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.

പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ജനജാഗ്രതാ സമിതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ടീച്ചർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുജാ ടോം അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഒ.എ അനസു , സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. അഹമ്മദ് കുട്ടി, കസ്ന ഹമീദ്, പ്രേമ കോട്ടമ്മൽ, സർക്കിൾ ഇൻസ്പെക്ടർ റഫീഖ്, എ.എസ്.ഐ അബ്ദുൽ റഷീദ്, സി.പി.ഒ സത്യരാജ്, മറ്റു പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)