കൂളിമാട് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. പുകവലി വിമുക്ത കൂളിമാടിനെ ലഹരിയും ഇല്ലാത്ത നാടായി നിലനിർത്തുന്ന അക്ഷര തൂഫാൻ തണ്ടർ ഡ്രൈവ് ലോഞ്ചിംഗ് പ്രോഗ്രാം എം എ റസാഖ് മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ നദീറ അധ്യക്ഷയായി. എക്സൈസ് വകുപ്പിൻ്റെ റിലാക്സ് സെന്റർ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു.
എം എ എം ഒ കോളേജ് എൻഎസ്എസ് യൂണിറ്റ്, നായർകുഴി ജി എച് എസ് എസ്പിസി കാഡറ്റുകൾ എന്നിവരുടെ സഹകരണത്തോടെ നാട്ടു നടത്തം, ഫിറ്റ്നസ് ചലഞ്ച്, പ്രഭാത ചായ സൽക്കാരം എന്നിവ നടന്നു.
ഓപ്പറേഷൻ തൂഫാൻ പദ്ധതി കോഴിക്കോട് സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഇ . സുനിൽ കുമാർ വിശദീകരിച്ചു. വേറിട്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അക്ഷര കൂളിമാടിന് എക്സൈസ് വകുപ്പിൻ്റെ ഉപഹാരം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ് നിജു മോനിൽ നിന്ന് അക്ഷര ഭാരവാഹികളായ ഇ കെ നസീർ, സി എ അലി സി എന്നിവർ ഏറ്റുവാങ്ങി. എൻഎസ്എസ് മണാശ്ശേരി എംഎ എം ഒ കോളേജ് യൂണിറ്റ്, നായർകുഴി ഹൈസ്കൂൾ എസ് പി സി എന്നിവർക്കും ചടങ്ങിൽ ഉപഹാരം നൽകി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മജീദ് മൂലത്ത്, വാർഡ് മെമ്പർ ഒ. സ്മിജ , കെ എ ഖാദർ മാസ്റ്റർ, അക്ഷര തൂഫാൻ ജനറൽ കൺവീനർ കെ ടി എ നാസർ, പി പ്രസാദ് , കെ എ റഫീഖ് ,ടി.വി. ഷാഫി മാസ്റ്റർ , എം നിയാസ് തങ്ങൾ, ടി എ മജീദ്, എ അഹമ്മദ് കുട്ടി , മുജീബ് അമ്പലക്കണ്ടി, ഷാഹിന ടീച്ചർ, സി എ അലി, ഇ കുഞ്ഞോയി സംസാരിച്ചു. കൂളിമാട് ചാലിയാർ പുഴയോരത്ത് വർണ്ണ ചിത്രങ്ങൾ വരച്ച സാജിദ് ചോല, യൂസഫ് ഒമാനൂർ, രാഗേഷ് ചെറുവാടി, ഫിറ്റ്നസ് ചലഞ്ചിന് നേതൃത്വം നൽകിയ മുസവ്വിർ വാഴക്കാട്, പ്രഭാത സൽക്കാര സ്പോൺസർ ടി വി ഷാഫി എന്നിവരെയും ആദരിച്ചു.
