കൊടിയത്തൂർ: ദിവസേന നിരവധി രോഗികൾ എത്തുന്ന കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രം മാക്കൽ ആശുപത്രിയിലെ വാട്ടർ ടാങ്കും,ടാങ്ക് പരിസരവും ഒക്ടോബർ 2 𝐒𝐊𝐒𝐒𝐅 വിഖായ Day യോട് അനുബന്ധിച്ച് കൊടിയത്തൂർ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുചീകരിച്ചു.
𝐒𝐘𝐒 കൊടിയത്തൂർ ടൗൺ കമ്മിറ്റി സെക്രട്ടറി എം.എം ആബിദ് പരിപാടി ദുആ ചെയ്ത് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ച പരിപാടി കെ.നാസിൽ കൊടിയത്തൂർ,ടി.കെ മുബഷിർ,സി.കെ നിഷാം നേതൃത്വം നൽകി പതിനഞ്ചോളം വിഖായ പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു.സെക്രട്ടറി അഞ്ചുമുൽ ഹഖ് സ്വാഗതവും,ട്രഷറർ യു.നാദിo നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
