വ്യൂ പോയിന്റ് മുതൽ വയോജന വിശ്രമകുടിലുകൾ വരെ… ഇരുവഴിഞ്ഞി–ചാലിയാർ സംഗമഭൂമിയായ കൂളിമാട് കടവിന്റെ മുഖച്ഛായ മാറ്റാൻ ഒരുങ്ങുന്ന പുതിയ പദ്ധതിയുടെ രൂപരേഖ തയ്യാറായി.
Rep:മജീദ് കൂളിമാട്
കൂളിമാട് : ചാലിയാർ ഇനി സെറ്റ്. രൂപരേഖയുമായി യുവ ആർക്കിടെക്റ്റ്. ഇരുവഴിഞ്ഞി ചാലിയാർ സംഗമ കൂളിമാട് കടവിൽ ചാലിയാർ പുഴയോര സൗന്ദര്യവത്ക്കരണത്തിന് യുവ ആർക്കിടെക്ട് കൂളിമാടിലെ വി. മിദ്ലാജാണ് പുതിയ രൂപരേഖ തയ്യാറാക്കി എം എ റസാഖ് മാസ്റ്റർ എം എൽ എക്ക് കൈമാറിയത്. വ്യൂ പോയൻ്റ്, വയോജനങ്ങൾക്ക് വിശ്രമ കുടിലുകൾ, സഞ്ചാര പാത തുടങ്ങിയവയാണ് പുതിയ നിർദേശങ്ങൾ.
പഞ്ചായത്ത് പ്രസിഡണ്ട് എം കെ നദീറ, ബ്ലോക്ക് മെമ്പർ മജീദ് മൂലത്ത്, വാർഡ് മെമ്പർ സ്മിജ ഒ, കെ.എ.ഖാദർ മാസ്റ്റർ, അക്ഷര പ്രസിഡണ്ട് ഇ.കെ നസീർ, വൈസ് പ്രസിഡന്റ് കുഞ്ഞോയി സെക്രട്ടറി സി എ അലി, കെ ടി എ നാസർ,ടിവി ഷാഫി മാസ്റ്റർ, കെ കെ റഫീഖ്, പി പ്രസാദ് മാസ്റ്റർ, എവി അഹമ്മദ് കുട്ടി തുടങ്ങി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
Tags:
KOOLIMAD
