പാഴൂർ : കോഴിക്കോട് മീഞ്ചന്ത ഗവണ്മെന്റ് ഹൈസ്കൂൾ ൽ ഉർദു അധ്യാപകനായും ഹയർ സെക്കണ്ടറി കോഴിക്കോട് റീജിണൽ ഡെപ്യൂട്ടി ഡയറക്ടർ ആയും കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ആയും സേവനം ചെയ്ത ടി കെ അബ്ദുറഹിമാൻ മാസ്റ്റർ റുടെ മകൻ മുനവ്വർ റഹ്മാൻ (46 വയസ്സ്) മരണപ്പെട്ടു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫോറെൻസിക് ഡിപ്പാർട്മെന്റ് ലും വിവിധ സർക്കാർ ഹോസ്പിറ്റലിലും പ്രൈവറ്റ് ഹോസ്പിറ്റലിലും ഒക്കെ സേവനം ചെയ്തിരുന്നു. ഇപ്പോൾ കോഴിക്കോട് കോര്പറേഷൻ ഹെൽത്ത് ഓഫീസർ ആയി സേവനം ചെയ്യുകയായിരുന്നു. ഭാര്യ കോഴിക്കോട് സഹകരണ ആശുപത്രിയിലെ ഡോക്ടർ ആണ്.പാഴൂർ, മുന്നൂര് അനസാറുൽ ഇസ്ലാം മദ്രസയിൽ പൊതു ദർശനത്തിന് ശേഷം മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മുന്നൂര് ജുമുഅ മസ്‌ജിദിൽ ഖബറടക്കും.
