ചെറുവാടി-"അറിവിൻ തിളക്കം" എന്ന പേരിൽ ചന്ദ്രിക നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്ത് തല ഉദ്ഘാടനം ചെറുവാടി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ ദുബൈ കെഎംസിസി കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി സ്പോൺസർ ചെയ്ത ചന്ദ്രിക ദിന പത്രം സ്കൂൾ അധ്യാപകരുടെയും മുസ്ലീം ലീഗ് നേതാക്കളുടെയും സാന്നിധ്യത്തിൽ സംസ്ഥാന മുസ്ലീം ലീഗ് സെക്രട്ടറി സിപി ചെറിയ മുഹമ്മദ് സ്കൂൾ കുട്ടികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പി ടി. എ. പ്രസിഡന്റ് എൻ. ജമാൽ അധ്യക്ഷത വഹിച്ചു.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കവിത ടീച്ചർ ,ജില്ലാ പഞ്ചായത്ത് മെമ്പർ പി ജി മുഹമ്മദ്,മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എൻ. കെ. അഷ്‌റഫ്, പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ വി അബ്ദുറഹ്മാൻ,ബ്ലോക്ക് മെമ്പർ മജീദ് മുലത്ത്, ഗ്രാമപഞ്ചായത്ത് എസ് എ. നാസർ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി അഹമ്മദ് കുട്ടി, എസ് എ നാസർ, കെ വി. നിയാസ്, എം പി ജൂമൈലത്ത്, കസ്ന ഹമീദ്, പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ് ഷാബുസ് അഹമ്മദ്, തിരുവമ്പാടി മണ്ഡലം വനിതാ ലീഗ് ട്രഷറർ സുഹ്‌റ വെള്ളങ്ങോട്ട്, സ്കൂൾ എസ് എം സി ചെയർമാൻ ശരീഫ കുട്ടകടവത്ത് വാർഡ് ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞോയി പാർക്കൽ ,എൻ മുഹമ്മദ്, സിപി അബ്ദുല്ല ,ജംഷി കൊടിയത്തൂർ, അധ്യാപകരായ ജയലക്ഷ്മി ടീച്ചർ,ഉണ്ണികൃഷ്ണ മാസ്റ്റർ,ബജീന ടീച്ചർ, പി ടി. എ ഭാരവാഹികളായ നിയാസ് ചെറുവാടി, കരീം ചേലപ്പുറത്ത്, റെജീന പൈ ക്കാട്ടിൽ, സോഫിയ ചെറുവാടി എന്നിവർ സംബദിച്ചു, ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഷക്കീബ് കീലത്ത് സ്വാഗതവും , പ്രധാന അധ്യാപിക എൻ വന്ദന നന്ദിയും പറഞ്ഞു
