Flash News

കായിക മേള വല്ലം മെടയൽ: ശ്രദ്ധേയമായി ഖദീജ ഹജ്ജുമ്മ

കട്ടാങ്ങൽ: സംസ്ഥാന സ്‌കൂൾ കായിക മേളയോടനുബന്ധിച്ച് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി നടത്തിയ വല്ലം മെടയൽ മത്സരത്തിൽ ശ്രദ്ധേയമായി ഖദീജ ഹജ്ജുമ്മയുടെ കരവിരുത് .ചെറുവാടി കട്ടയാട്ട് മഠത്തിൽ കദീജ  ഹജ്ജുമ്മയാണ്  പാഴ് വസ്തുക്കളായ പാക്കിംഗ് വയറുകൾ ഉപയോഗിച്ച് മനോഹരമായ കുട്ടകൾ നിർമിച്ചു കാണികളുടെ മനം കവർന്നത്.

സംസ്ഥാന സർക്കാർ ശുചിത്വ മിഷൻ്റെ റീയൂസ് ഹീറോസ് റിയൽ ഹീറോസ് എന്ന പദ്ധതിയുടെ ഭാഗമായി മർക്കസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഈ 77കാരി ഒഴിവു സമയങ്ങളിൽ കുട്ടനിർമാണം പരിശീലിപ്പിക്കാറുണ്ട്. 300 ഓളം കുട്ടകൾ ഇതിനകം അവർ നിർമ്മിച്ചു കഴിഞ്ഞു.

ഒഴിവുവേളകൾ ഫലപ്രദമായി  ഉപയോഗപ്പെടുത്തൽ അവരുടെ ഇഷ്‌ടവിനോദമാണ്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ  നദീറ തുടങ്ങിയവർ ഇവരുടെ കഴിവിനെ അഭിനന്ദിക്കുകയും പ്രോത്സാഹന സമ്മാനം നല്കുകയും ചെയ്തു.


ദേശീയ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല, നാഷണൽ സെലിബ്രിറ്റി ടീച്ചർ അവാർഡ് നേടിയ സാജിദ് ചോല, മോണ്ടിസോറി ഫെലോഷിപ്പ് അവാർഡ് കരസ്ഥമാക്കിയ ശബാന ആമിനക്കുട്ടി ചോല എന്നിവർ മക്കളാണ്. മാതാവിൻ്റെ കരവിരുതും കലാതല്പരതയുമാണ് മക്കൾക്ക് പകർന്നു കിട്ടിയതെന്ന് പ്രോട്ടോ കോൾ കമ്മിറ്റി ജോയിൻ കൺവീനർ മുജീബ് കക്കാട് പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)