മുക്കം: ജനാധിപത്യം സംരക്ഷിക്കുക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ചു സംസ്ഥാനത്ത് ആകെ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ എസ് ടി യു നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലം എസ് ടി യു മുക്കത്ത് വെച്ച് പ്രതിഷേധ സംഗമം നടത്തി.
പരിപാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം എസ് ടി യു പ്രസിഡന്റ് പി കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഗഫൂർ കല്ലുരുട്ടി, മുൻസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി ഐ പി ഉമ്മർ, മുക്കം നഗരസഭ കൗൺസിലർ മാരായ ശരീഫ് വെണ്ണക്കോട്, മുനീർ മുത്താലം, വി അബ്ദുള്ളക്കുട്ടി, റഹ്മത്ത് മുണ്ടുപാറ, മുനീർ ആലുങ്ങൽ, സംസാരിച്ചു. നിയോജകമണ്ഡലം എസ് ടി യു ജനറൽ സെക്രട്ടറി എം കെ മുസ്തഫ സ്വാഗതവും ട്രഷറർ പി വി അബ്ദു നന്ദിയും പറഞ്ഞു. കെ വി അജ്മൽ, അംജദ് ഖാൻ കാരശ്ശേരി,കോയ, ലത്തീഫ്, മുജീബ് കടാമ്പള്ളി, സീനത്ത് ഇരട്ടക്കുളങ്ങര, ആയിഷ പുതുപ്പാടി, സൈനബ മുത്താലം സുഹ്‌റ എം കെ തുടങ്ങിയവർ നേതൃത്വം നൽകി
