Flash News

Nattu Media

കൊടിയത്തൂര്‍ ബാങ്ക് സെക്രട്ടറി കെ. ബാബുരാജിന് യാത്രയയപ്പ് നല്‍കി


കൊടിയത്തൂർ : മുപ്പത്തിരണ്ട് വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിക്കുന്ന കെ. ബാബുരാജിന് ബാങ്ക് സ്റ്റാഫ്  റിക്രിയേഷന്‍ ക്ലബ്ബ്  യാത്രയയപ്പ് നല്‍കി.

ബാങ്ക് ഓഡിറ്റോറിയത്തില്‍വെച്ച് നടന്ന ചടങ്ങില്‍ വെച്ച് റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറി അനസ് താളത്തിൽ ഉപഹാരസമര്‍പ്പണം നിര്‍വ്വഹിച്ചു.   പ്രസിഡണ്ട് കെ.ടി. ഗഫൂര്‍ അധ്യക്ഷനായിരുന്നു.  പി. സുനില്‍, ഡെന്നി ജോസ്, സജിത്ത് പി.കെ, ബിജുമോന്‍ ജോസഫ്, ഉമ ഉണ്ണികൃഷ്ണന്‍, കബീര്‍. കെ   തുടങ്ങിയവര്‍ സംസാരിച്ചു. കെ. ബാബുരാജ് മറുപടി പ്രസംഗം നടത്തി.

റിക്രിയേഷന്‍ ക്ലബ്ബ് ട്രഷറര്‍ കെ. ഉണ്ണികൃഷ്ണന്‍  സ്വാഗതവും,  സല്‍മാബി. കെ.ടി. നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)