കീഴുപറമ്പ്: സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന ഇടത് സർക്കാറിൻ്റെ ബജറ്റിനെതിരെയും നികുതി കൊള്ളക്കെതിരെയും മുസ്ലീം യൂത്ത് ലീഗ് മലപ്പുറം ജില്ല കമ്മിറ്റി കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ ക്രൂരമായ പോലീസ് അക്രമത്തിലും മുസ്ലീം യൂത്ത് ലീഗ് നേതാക്കളെയും 14 ഓളം പ്രവർത്തകരെയും അകാരണമായി അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചു കൊണ്ട് കീഴുപറമ്പ് അങ്ങാടിയിൽ മുസ്ലീം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.പ്രതിഷേധ പ്രകടനം മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് കെ.സി.എ ശുക്കൂർ ഉദ്ഘാടനം ചെയ്തു.പി.പി ഷബീർ ബാബു അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് എം.സി ഹാരിസ് മാസ്റ്റർ, അഷ്‌റഫ് കെ.പി വാഹിദ് എടപ്പറ്റ ,കെ കമറുൽ ഇസ്ലാം, എം.ടി നബീൽ,ഷമീൽ എം.കെ,മഹബൂബ് കെ.വി,മുഹമ്മദ് വാള പ്ര,നിസാർ വൈ.പി, മിർഷാദ് കെ.സി എന്നിവർ സംസാരിച്ചു.പ്രതിഷേധ പ്രകടനത്തിന് ശിഹാബുദ്ധീൻ വൈ.പി, റഹീം ചോയക്കാട്, നാസർ സി.സി, റിഷാദ് കെ.ടി, അലി കെ, നിസാം പി.സി, റഷാദ് എം.പി, മുനീർ സി.കെ, ജിംഷാദ് കെ,ഷാജി കെ.കെ, നജാദ് കെ എന്നിവർ നേതൃത്വം നൽകി.
Tags:
KIZHUPARAMBA
