കൊടിയത്തൂര്‍: ഖുര്‍ആനിലെ നൂറ്റിപ്പതിനാല് അധ്യായങ്ങളുടെ പേരുകള്‍ ക്രമം തെറ്റാതെ കാണാതെ പറഞ്ഞും, അവസാന ജുസുഇല്‍ നിന്ന് ഏത് അധ്യായത്തന്റെ പേര് പറഞ്ഞാലും അതിലെ വരികള്‍ കാണാതെ ചൊല്ലിയും ഗോതമ്പറോഡ് ഹെവന്‍സ് പ്രി സ്‌കൂളില്‍ പഠിക്കുന്ന കൊച്ചു പ്രതിഭകളുടെ അത്ഭുത പ്രകടനങ്ങള്‍ കാണികളില്‍ ആശ്ചര്യമുളവാക്കി. ഹെവന്‍സ് സ്‌കൂള പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ബിരുദദാന ചടങ്ങും മൂന്നാം വാര്‍ഷികവും എക്‌സലന്‍ഷ്യ-23 കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്തു. പുതുതായി ഹെവന്‍സ് ജീറോഡില്‍ ചേര്‍ന്ന വിദ്യാര്‍ഥികളെ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷാഹിന ടീച്ചര്‍ സ്വീകരിച്ചു. മസ്ജിദുല്‍ മഅ്‌വ മഹല്ല് പ്രസിഡന്റ് കൂടത്തില്‍ ബീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഹെവന്‍സ് ജീറോഡ് പ്രിന്‍സിപ്പല്‍ സുമയ്യ, അഡ്മിനിസ്‌ട്രേറ്റര്‍ സാലിം ജീറോഡ്, എ.എം.ഐ പ്രിന്‍സിപ്പല്‍ പ്രിന്‍സിപ്പല്‍ ശിഹാബുല്‍ ഹഖ്, മഹല്ല് ഖാദി ഹംസ മൗലവി ലക്കിടി, ഷഫീഖ് പള്ളിത്തൊടിക, ഹസീന തൃക്കളയൂര്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ കലാ പരിപാടികളവതരിപ്പിച്ചു. ഫൈസല്‍ പുതുക്കുടി, മുജീബ് നീരൊലിപ്പില്‍, ടി.അബ്ദുല്‍ ഖാദര്‍, സിദ്ദീഖ് ഹസന്‍, സൈഫുന്നിസ, ഷാഹിന കെ.ജി, ഷാമില്‍ കൊളായില്‍, അനസ് ഓമശ്ശേരി, ദിയ ഷക്കീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:
KODIYATHUR
