Flash News

Nattu Media

എസ്.കെ.യു.പി പഠനോത്സവം സമാപിച്ചു


കൊടിയത്തൂർ :  കത്തുന്ന ചൂടും പരീക്ഷാ ചൂടും ഒന്നിച്ചെത്തിയിട്ടും പഠനോത്സവം മികച്ചതാക്കി എസ്.കെ.യു.പി കൂട്ടുകാർ. സർഗ്ഗാത്മക പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ് റൂമിലും പുറത്തും ഇതു വരേയുമായി ആർജിച്ച പഠനനേട്ടങ്ങൾ കൂട്ടുകാർക്കും നാട്ടുകാർക്കും പറഞ്ഞും പകർന്നും നൽകി ഈ അധ്യയന വർഷ പഠനോത്സവം അവർ കെങ്കേമമാക്കി. അന്യം നിന്നു പോകുന്ന മൺപാത്രനിർമ്മാണത്തിന്റെ തത്സമയ കാഴ്ച കുട്ടികൾക്കും രക്ഷിതക്കൾക്കും പുതുമയുള്ള കൗതുക കാഴ്ചയായി മാറി.

 തങ്ങളുടെ മുനിൽ കുഴഞ്ഞുമറിഞ്ഞ് തിരിയുന്ന കളിമണ്ണിൽ നിന്ന് നിമിഷ നേരങ്ങളിൽ പ്രത്യക്ഷമാകുന്ന ചെടിച്ചട്ടിയും,കുടവും, പത്തിരിച്ചട്ടിയും, കാശിത്തൊണ്ടും, കൂജയും കണ്ട് അത്ഭുതം കൂറി. മാവൂർ ബി.പി സി ജോസഫ് തോമസ്  ടി.ആർ.സി.സി. സഫിയ എന്നിവർ സ്റ്റാളുകൾ  കാണുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. മലയാളം, ഇഗ്ലീഷ്, പരിസരപഠനം,
കണക്ക്, സയൻസ്, ഹിന്ദി, അറബി, ഉറുദു, സംസ്കൃതം തുടങ്ങി എൽ പി , യു പി തലങ്ങളിലായിരുന്നു സ്റ്റാളുകൾ ഒരുക്കിയത്. സ്റ്റാളുകൾ പഠനോത്സവം പി.ടി.എ പ്രസിഡണ്ട് ഗുലാം ഹുസൈൻ ഉദ്ഘാടനം ചെയ്തു.എം.പി.ടി.എ
പ്രസിഡണ്ട് രമ്യ , പ്രധാനാധ്യാപിക എ.കെ ഖദീജ, എസ്.ആർ.ജി കൺവീനർ മമ്മദ് കുട്ടി മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സി.കെ അഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)