കിഴുപറമ്പ് : കുനിയിൽ ഇരട്ടക്കൊലക്കേസിൽ മുസ്ലിം ലീഗുകാരായ 12 പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ്. ഒന്നു മുതൽ11 പേരും 18 ആം പ്രതിക്കുമാണ് മഞ്ചേരി മൂന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ടി എച്ച് രജിത ശിക്ഷ വിധിച്ചത്. 12 പ്രതികളും അൻപതിനായിരം രൂപ വീതം പിഴ അടയ്‌ക്കണം. പിഴ തുക കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകണം. കൊലപാതകം നടന്ന് 11 വർഷത്തിന് ശേഷമാണ് വിധി പറയുന്നത്. 2012 ജൂൺ 10നാണ് കൊളക്കാടൻ അബ്ദുൽ കലാം ആസാദ് (37), സ ഹോദരൻ അബൂബക്കർ (48) എന്നിവരെ കുനിയിൽ അങ്ങാടിയിൽ രണ്ട് വാഹനങ്ങളിലായി മുഖംമൂടി ധരിച്ചെത്തിയ സംഘം വെട്ടി ക്കൊലപ്പെടുത്തിയെന്നാണ് കേസ്.
Tags:
KIZHUPARAMB
