ചെറുവാടി : കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ചെറുവാടിയിൽ പെരുന്നാൾ കിറ്റുകൾ നൽകി വരുന്ന സീതി ഹാജി സൗധം വെൽഫെയർ റിലീഫ് സെന്ററിന് കീഴിൽ ഈ വർഷവും 350 ഓളം കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു. പെരുന്നാൾ വിഭവങ്ങൾക്കാവശ്യമായ വസ്തുക്കളാണ് കിറ്റുകളിൽ ഉൾപെടുത്തിയത്.
ചടങ്ങ് സീതി ഹാജി സൗധം കൺവീനർ എൻ മുഹമ്മദിന് റിലീഫ് ലിസ്റ്റ് കൈമാറി പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെവി അബ്ദുറഹ്മാൻ നിർവഹിച്ചു. വാർഡ് മുസ്ലീം ലീഗ് പ്രസിഡണ്ട് ഗുലാം ഹുസൈൻ കുറുവാടങ്ങൽ അധ്യക്ഷനായി, പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി എൻ ജമാൽ, എസ്എ നാസർ,കെവി സലാം മാസ്റ്റർ, സലഫി മസ്ജിദ് ഇമാം ഇക്ക്ബാൽ മൗലവി, കെഎച്ച് മുഹമ്മദ്, അബ്ദുറഹ്മാൻ കണിച്ചാടി എന്നിവർ സംസാരിച്ചു. യൂത്ത്വലീഗ് ശാഖാ ജന സെക്രട്ടറി അസീസ് പുത്തലത്ത്, എംഎസ്എഫ് പഞ്ചായത്ത് റിസാൽ പുത്തലത്ത്, അനസ് എൻ, ഷാമിൽ പികെ, റിസ്വാൻ കെകെ യാസർ കെ, തുടങ്ങിയവർ നേതൃത്വം നൽകി.
വാർഡ് മുസ്ലീം ലീഗ് ജന സെക്രട്ടറി കുഞ്ഞോയി പാറക്കൽ സ്വാഗതവും, സെക്രട്ടറി നിയാസ് ചെറുവാടി നന്ദിയും പറഞ്ഞു.
Tags:
CHERUVADI
