ചെറുവാടി പൊറ്റമ്മൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ വീടുകളിൽ ഭക്ഷണ കിറ്റുകളും വസ്ത്രവും വിതരണം ചെയ്തു. കെ വി അബ്ദുറഹിമാൻ വിതരണത്തനുള്ള ലിസ്റ്റ് യൂത്ത് ലീഗ് ഭാരവാഹികൾക്ക് കൈമാറി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ മുഹമ്മദ് ബഷീർ അധ്യക്ഷനായി. പഞ്ചായത്ത് ലീഗ് സെക്രട്ടറി എൻ ജമാൽ, കെ ച്ച് മുഹമ്മദ്,സി കെ മുഹമ്മദ് മാസ്റ്റർ, പോകുട്ടി കെ, സി വി റസാഖ്, ആയിഷ ചേലപ്പുറത്ത്, പി ജി കുട്ടിഹസ്സൻ, റിഷാദ് പരവരി,യൂസഫലി കെ ടി, നിഷാദ് ടി,റഫീഖ് പരവരി, സഫറുദ്ദീൻ കെ ടി, അയ്യൂബ് ചേലപ്പുറത്ത് , ഫൈസൽ യു, സഫുവാൻ സി പി സംബന്ധിച്ചു.
Tags:
CHERUVADI

