ചേന്ദമംഗലൂർ : നോർത്ത് ചേന്ദമംഗലൂരിൽ (മിനി പഞ്ചാബ്) മസ്ജിദുൽ മനാർ പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിൽ ഒന്നര പതിറ്റാണ്ടായി നടന്നുവരുന്ന സമൂഹ നോമ്പുതുറ ഇത്തവണയും ചരിത്ര സംഭവമായി മാറി.
കച്ചേരി മുതൽ മിനി പഞ്ചാബ് വരെയുള്ള പ്രദേശത്തെ മുഴുവൻ വീടുകളിൽ നിന്ന് ജാതി- മത ഭേദമന്യേ ആയിരക്കണക്കിനാളുകളാണ് ഇഫ്ത്വാറിൽ പങ്കെടുത്തത്. സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിലെ നിരവധി പ്രമുഖരും സംബന്ധിച്ചു. വെറുപ്പ് പ്രചരിപ്പിക്കുന്ന സമകാലിക സാമൂഹ്യ സാഹചര്യങ്ങളിൽ മാനവിക ഐക്യം വിളമ്പരം ചെയ്ത് സംഘടിപ്പിച്ച ഇഫ്ത്വാർ സംഗമം വലിയ മാതൃകയായി മാറി.
സമൂഹ നോമ്പുതുറ സൗഹൃദ സംഗമം മുക്കം നഗരസഭ ചെയർമാൻ പിടി ബാബു ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത്, അഗ്രോ ഇന്റൻസ്ട്രീസ് കോർപറേഷൻ ചെയർമാൻ വി കുഞ്ഞാലി, കൗൺസിലർമാരായ വി കുഞ്ഞൻ, റംല ഗഫൂർ , ഫാത്തിമ കൊടപ്പന, സാറ കൂടാരം, മാധ്യമ പ്രവർത്തകൻ എ പി മുരളീധരൻ ,കെ ടി ശ്രീധരൻ ,മുക്കം എ ഇ ഒ ഓംകാരനാഥൻ, മുക്കം ഫയർ സ്റ്റേഷൻ പ്രതിനിധി അബ്ദുന്നാസർ , ടി കെ ജുമാൻ, ദാമോദരൻ കോഴഞ്ചേരി, കെ പി വേലായുധൻ,ഒതയമംഗലം മഹല്ല് പ്രസിഡന്റ് കെ ടി അബ്ദുറഹമാൻ, വാലത്തിൽ അറുമുഖൻ എന്നിവർ സംസാരിച്ചു.
ബന്ന ചേന്ദമംഗലൂർ സ്വാഗതവും കൺവീനർ സ്വാലിഹ് കൊടപ്പന നന്ദിയും പറഞ്ഞു
പ്രമുഖ പ്രഭാഷകൻ വി പി ഷൗക്കത്തലി റമദാൻ സന്ദേശം കൈമാറി.
വഹീദ് കൊടപ്പന, ജസീൽ ടി കെ , മുന്‍സുദ്ധീൻ കുയ്യൂളി, സാജിദ് കെ ടി , സത്താർ എ , ജലീൽ സി കെ , ഉസാമ പി , ജസീം കെ , സഹീർ പി , ഷംസുദ്ദീൻ മണയംപുറം, സക്കീർ എ , കൃഷ്ണൻകുട്ടി , സുരേഷ് പി. ഇല്യാസ് ചിറ്റടി, സജ്മീർഖാൻ , ഫിറോസ് ആറ്റുപുറം, ലത്തീഫ് പി , റാഫി മണയംപുറം, താനു എം, ഹാദി എപി, നിസാമുദ്ദീൻ എ എം , ഉബൈദ് കെ , ഫാസിൽ എം, റാഷിദ് വി കെ , റഫീഖ് വി കെ , മൻസൂർ, ജയരാജൻ പി.സി, ബിച്ചു എപി, ശരത് കെ പി , ശശീന്ദ്രൻ പി സി , നസീം എപി, ജുമാൻ ടി കെ , മുഹമ്മദലി കൂടാരം, ബീഗം പാലക്കൽ, ശരീഫാ സിദ്ദീഖ്, റംല മൻസൂർ, ഹുദാ നസീം, ജസീല അനസ്, ഉമൈബാനു, അഷ്കർ മുത്താപ്പുമ്മൽ ,മുഹമ്മദ് കുട്ടി പാലിയിൽ , വത്സൻ പി സി , അതുൽ മോഹൻ , രഞ്ജിത്ത് പി സി, സുരേഷ്, രംജ്ഞിത് പി.സി, അതുൽമോഹൻ, അൻവർ എം, ഫൈസൽ ഹാരിസ്, പ്രദീപ് ,മുഹമ്മദ് കുടി പാലിയിൽ ,ബാബു പാലക്കൽ, സുജീർ, ഷഹബാസ്, അഫ് നാൻ എന്നിവർ നേതൃത്വം നൽകി.


