Flash News

Nattu Media

സാമൂഹ്യ ജീർണ്ണതക്കെതിരെ ജനകീയ കൂട്ടായ്മ വേണം : സി പി ചെറിയ മുഹമ്മദ്


കൊടിയത്തൂർ : നാട്ടിൽ പെരുകി വരുന്ന മദ്യ-മയക്കുമരുന്നു വിപത്തുകൾക്കെതിരെ മത സാംസ്കാരിക രാഷ്ട്രീയ കൂട്ടായ്മ അനിവാര്യമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു. കാലത്തെ അതിജയിക്കാൻ വിശ്വാസത്തിലധിഷ്ഠിത സാമൂഹ്യ സേവനങ്ങളിലേർപ്പെടണമെന്നും സി.പി പറഞ്ഞു
മൂസ്‌ലിം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി  ഇഫ്താറിനോടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എൻ.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു.
   എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ. മോയിൻ കുട്ടി മാസ്റ്റർ, സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ. അലി അബ്ദുല്ല, എം.അഹ്മദ് കുട്ടി മദനി (കെ എൻ.എം) ................
.............ശൈഖ്  മുഹമ്മദ്  മദനി (ISM)
സി  വി  അസീൽ ( വിസ്ഡം )
ഇ  എൻ അബ്ദുൽ റസാഖ് ( ജമാഹത്ത്  ഇസ്ലാമി) കൊടിയത്തൂർ  ഗ്രാമ  പഞ്ചായത്ത്  പ്രസിഡന്റ്  വി  ഷംലൂലത്ത് ,വൈസ്  പ്രസിഡൻറ്  ശിഹാബ്  മാട്ടുമുറി , പി  സി  അബുബക്കർ  മാസ്റ്റർ  ഇഫ്‌താർ  സന്ദേശ  പ്രസംഗം  നടത്തി .വിവിധ  രാഷ്‌ട്രീയ  പ്രധിനിതികളായ  കെ  വി  അബ്ദുറഹിമാൻ ,കെ  ടി  മൻസൂർ ,,പി ജി  മുഹമ്മദ് ,ബാബു  പോലുകുന്നത് ,അസ്‌ലം  ചെറുവാടി , ദാസൻ  കൊടിയത്തൂർ  ,ഷംസു  ചെറുവാടി ,ഷിനോ  പന്നിക്കോട് ,ഡോ  കാവിൽ  അബ്ദുല്ല ,കെ  എം  അബ്ദുൽ  ഹമീദ് ,എന്നിവർ  സംസാരിച്ചു .ഗ്രാമ  പഞ്ചായത്ത്  മെമ്പർമാരായ  ഫസൽ  കൊടിയത്തൂർ എം  ടി  റിയാസ് , ആയിശ  ചേലപ്പുറത്ത് , ഫാത്തിമ  ചെറുവാടി , കെ  ജി  സീനത്ത് ,മണ്ഡലം  ലീഗ്  നേതാക്കളായ  കെ  പി  അബ്ദുറഹിമാൻ , മജീദ്  പുതുക്കുടി ,പഞ്ചായത്ത്  മുസ് ലിം  ലീഗ്  ഭാരവാഹിക്കളായ  സി  പി  അസീസ് , ഷാബുസ്‌  അഹമ്മദ് ,പിസി  നാസർ  മാസ്റ്റർ ,ബഷീർ  പന്നിക്കോട് ,എന്നിവർ  പങ്കെടുത്തു .
ചടങ്ങിൽ  പഞ്ചായത്ത്  മുസ്‌ ലിം  ലീഗ്  ജനറൽ  സെക്രട്ടറി  മജീദ് മൂലത്ത് സ്വഗതവും  സെക്രട്ടറി  എൻ  ജമാൽ  നന്ദിയും  പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)