ചെറുവാടി: തെനെങ്ങാപറമ്പ് യൂണിറ്റ് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 200 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡണ്ട് ടി പി സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു, നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് വിപിഎ ജലീൽ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ കെ അഷ്റഫ്, STU പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷെരീഫ് അക്കരപറമ്പ്, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി പി ഷറഫുദ്ദീൻ, ജനറൽ സെക്രട്ടറി ടി പി മൻസൂർ, സെക്രട്ടറി ടി പി ശരീഫ്, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി പി ഷംസുദ്ദീൻ, സി കെ റസാഖ്, ബഷീർ കെ പി, ടി പി ദൽദാര്‍, റഹ്മത്തുള്ള എൻ കെ, അനസ് പന്നിക്കോട്, ടിപി നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:
CHERUVADI
