Flash News

Nattu Media

ജംഷീദ് ഒളകരക്ക് സ്വീകരണം നൽകി


മുക്കം; കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷീദ് ഒളകരക്ക് കാരശ്ശേരി മേഖലാ വനിതാ സഹകരണ സംഘത്തിൻ്റെ ഭരണ സമിതിയുടെയും ജീവനക്കാരുടെയും  നേതൃത്വത്തിൽ സ്വീകരണം നൽകി. ബാങ്കിൽ വെച്ച് നടന്ന ചടങ്ങിൽ ബേബി നദീറ ചാലൂളി സ്വാഗതം പറഞ്ഞു. സംഘം സെക്രട്ടറി ശാലിനി അധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് റീന പ്രകാശ് സ്വീകരണ പരിപാടി ഉൽഘാടനം ചെയ്തു.
മുഴുവൻ സമയ പൊതു പ്രവർത്തനവും പഞ്ചായത്തിലെ ജനങ്ങളുമായി ആഴത്തിലുള്ള ബന്ധവും മികച്ച പ്രവർത്തന മികവും കാരണം അംഗീകാരം ജംഷീദ്നെ തേടിയെ ത്തുകയായിരുന്നുവെന്ന് റീന പ്രകാശ് സൂചിപ്പിച്ചു. എല്ലാവരെയും കൂട്ടിപ്പിടിച്ച് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ഊർജിതമാക്കി നടത്തുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു വരികയാണെന്ന് വൈസ് പ്രസിഡൻ്റ് ജംഷീദ് ഒളകര തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)