വാഴക്കാട് : മാലിന്യ മുക്ത നവകേരളം പഞ്ചായത്ത് തല പ്രൊജക്ട് ക്ലിനിക്ക് വാഴക്കാട് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളിള്‍ നടന്നു. പ്രസിഡന്റ് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷെരീഫ ചിങ്ങംകുളത്തില്‍ അധ്യക്ഷത വഹിച്ചു.
ജൈവമാലിന്യം, അജൈവമാലിന്യം, പൊതുഇടങ്ങള്‍-ജലാശയങ്ങള്‍, ദ്രവമാലിന്യങ്ങള്‍, കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളായി തരം തിരിച്ച് രണ്ട് മണിക്കൂര്‍ ഗ്രുപ്പ് തല ചര്‍ച്ചകള്‍ നടത്തി പുതിയ പദ്ധികള്‍ക്ക് രൂപം നല്‍കി.
പരിപാടിയില്‍ വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ്അഫ്‌സല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിശമാരാത്ത്, ആരോഗ്യവിദ്യഭ്യാസ സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍അയ്യപ്പന്‍കുട്ടി, പഞ്ചായത്ത് മെമ്പര്‍മാരായ മലയില്‍അബ്ദുറഹിമാന്‍മാസ്റ്റര്‍, സി.പി.ബഷീര്‍മാസ്റ്റര്‍, ശിഹാബ്ഊര്‍ക്കടവ്, ഷമീന, വസന്തകുമാരി, സരോജിനി, സുഹ്‌റ, ജന്ന, ജമീല, സാബിറ, കോമളം, നവകേരളം ആര്‍.പി. കൃഷ്ണദാസ്, കില ആര്‍.പി. ചന്ദ്രന്‍മാഷ് മുണ്ടുമുഴി, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീവിദ്യ, വി.ഇ.ഒ.ധന്യ, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ശറഫുന്നീസ, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ രമ്യ, എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ വിനീഷ്, കെ.അലി എന്നിവര്‍ പങ്കെടുത്തു.
Tags:
VAZHAKKAD

