ചാത്തമംഗലം : വിഷമില്ലാത്ത പച്ചക്കറി വീട്ടു വളപ്പിൽ വിളയിക്കാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാറിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ കെട്ടാങ്ങൽ വാർഡ് 5 ൽ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ മൊയ്തു പീടികക്കണ്ടി, സരസു കാരക്കുഴി, നുസ്റത്ത് പരപ്പൻ കുഴി,പി.കെ ഗഫൂർ, അബ്ദുറഹിമാൻ, സാബു ചെറിയ മoത്തിൽ ,ഫൈസൽ ഈസ്റ്റ് മലയമ്മ, ബുഷ്റ,രമ, ഹലീമ, തുടങ്ങിയവർ സംബദ്ധിച്ചു.
Ad
Tags:
CHATHAMANGALAM
