ചെറുവാടി: കുട്ടികളിലെ സാഹിത്യ രചന കലാ വൈഭവം പരിപോഷിപ്പിക്കുന്നതിനും തടസ്സങ്ങളെ മറികടന്ന് മുന്നേറുവാനുള്ള ആത്മവിശ്വാസം പകർന്നു നൽകുന്നതിനും വിദ്യാർത്ഥികൾക്കായി ചെറുവാടി അൽഫിത്ര മോഡൽ സലഫി മദ്രസ ഏകദിന എഴുത്ത് ശില്പശാല സംഘടിപ്പിച്ചു. എം. എസ്. എം സംസ്ഥാന സെക്രട്ടറി അഡ്വ. നജ്ജാദ് കൊടിയത്തൂർ ശില്പശാല ഉദ്ഘാടനം നിർവഹിച്ചു.പ്രമുഖ മോട്ടിവേറ്റർ ട്രെയിനറും എഴുത്തുകാരനുമായ അബ്ദു റസാക്ക് മലോറം വിദ്യാർത്ഥികളുമായി സംവദിച്ചു. ചടങ്ങിൽ മദ്രസ മാനേജർ പാറക്കെട്ടിൽ കുഞ്ഞിമുഹമ്മദ്, കെ. എൻ. എം പ്രസിഡണ്ട് ഇഖ്ബാൽ മാസ്റ്റർ, മദ്രസ കമ്മിറ്റി സെക്രട്ടറി നസീർ ചെറുവാടി, അക്കാദമിക് കോർഡിനേറ്റർ ഇക്ബാൽ ചെറുവാടി, അധ്യാപകരായ സുഹൈൽ ആലുക്കൽ,ഷഫീഖ് അസ്‌ലം, സുഹൈറ,റസിയ, മുംതാസ്,ഷാകിറ,നിഹ് ല എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
Tags:
CHERUVADI

