Flash News

Nattu Media

ഹരിയാന, മഹാരാഷ്ട്ര: സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം - വെല്‍ഫെയര്‍ പാര്‍ട്ടി


മുക്കം: ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്ന് കൊണ്ടിരിക്കുന്ന വംശീയ അതിക്രമങ്ങളെ കുറിച്ച് സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും വര്‍ദ്ധിച്ചുവരുന്ന മുസ്ലിം-ന്യുനപക്ഷ ദളിത് വംശഹത്യകള്‍ രാജ്യത്തിന്റെ ജനാധിപത്യ ഘടനയെ തകര്‍ക്കുന്നതാണെന്നും, സാമുഹ്യനീതയിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ജനാധിപത്യ പോരാട്ടത്തിലൂടെ മാത്രമേ രാജ്യത്തെ വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും
ഫ്രറേറണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂര്‍. മുസ്ലിം വിരുദ്ധ വംശീയ അതിക്രമങ്ങള്‍ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച ജസ്റ്റിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന്‍ ചെറുവാടി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഇ കെ കെ ബാവ , വൈസ് പ്രസിഡന്റ് ജാഫര്‍ മാസ്റ്റര്‍, ട്രഷറര്‍ ലിയാഖത്ത് മുമ്പാത്തി, വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് മണ്ഡലം കണ്‍വീനര്‍ ഇ എന്‍ നദീറ എന്നിവര്‍ സംസാരിച്ചു.
തോമസ് പുല്ലുരാംപാറ, ഹമീദ് കെ ടി , റഹിം ചേന്ദമംഗല്ലുര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)