Flash News

Nattu Media

കിടപ്പ് രോഗികളെ സഹായിക്കാൻ കലോത്സവ വേദിയിൽ ഫുഡ് കോർട്ട് ഒരുക്കി വിദ്യാർഥികൾ


മുക്കം
: കിടപ്പ് രോഗികൾക്ക് ആവശ്യമായ കട്ടിലുകൾ, വീൽചെയറുകൾ, വാക്കറുകൾ, എയർബെഡ്ഡുകൾ, ഓക്സിജൻ സിലിണ്ടറുകൾ തുടങ്ങിയ അത്യാവശ്യ ഉപകരണങ്ങൾ നൽകുന്ന യൂണിറ്റ് തുടങ്ങാൻ ആവശ്യമായ ഫണ്ട് സമാഹരണത്തിനായി ഫുഡ് കോർട്ട് ഒരുക്കി എൻഎസ്എസ് വിദ്യാർത്ഥികൾ. നീലേശ്വരം ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ആണ് കലോത്സവ ദിനങ്ങളിൽ പഴമയുടെ തനിമയിൽ ഭക്ഷ്യമേള സംഘടിപ്പിച്ചത്. സ്കൂളിലെ 100 എൻഎസ്എസ് വളണ്ടിയർമാർ വീട്ടിൽ നിന്ന് പാകം ചെയ്ത കൊണ്ട് വന്ന  വിവിധതരം പലഹാരങ്ങളും ഉപ്പിലിട്ട പഴങ്ങളും  വിവിധ പഴവർഗങ്ങളും  നേരിട്ട് പാകം ചെയ്ത് നൽകുന്ന സുലൈമാനിയും ഓംലെറ്റും ദോശയും തുടങ്ങി പല വിഭവങ്ങളും സ്റ്റാളിൽ വില്പന നടത്തി. ഒരു ദിവസം കൊണ്ട് പതിനായിരത്തോളം രൂപ സംഘടിപ്പിക്കാനായി. കിസ്മത്ത് എന്ന് പേരിട്ട മെഗാ ഭക്ഷ്യമേള പ്രശസ്ത പിന്നണിഗായിക കലാഭവൻ യമുന ദേവ് ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ കൗൺസിലറും പിടിഎ പ്രസിഡണ്ടുമായ എം കെ യാസർ,   പ്രിൻസിപ്പൽ എംകെ  ഹസീല, അധ്യാപകരായ സി.ശ്രീനാഥ്, മുഹമ്മദ് റിയാസ് ചാലിൽ, പി.അഷറഫ്, കെ.ജി.അയ്യൂബ്, സ്വാബിർ,പിടിഎ എക്സിക്യൂട്ടീവ് അംഗം ഷൈനി ശിഹാബ്, എൻഎസ്എസ് വളണ്ടിയർ ലീഡർമാരായ റംസാൻ എ റഹ്മാൻ, വൈഗ, ഇഷാ ഫാത്തിമ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി എ അജാസ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)