കൊടിയത്തൂർ: " ധാർമികതയാണ് , മാനവികതയുടെ ജീവൻ " എന്ന പ്രമേയത്തിൽ എം.എസ്.എം കോഴി ക്കോട് സൗത്ത് ജില്ല സമിതി സംഘടിപ്പിക്കുന്ന "ഹൈസക് " - ജില്ല ഹയർ സെക്കണ്ടറി വിദ്യാർഥി സമ്മേളനത്തിന്റെ കൊടിയത്തൂർ ശാഖ തല സന്ദേശ രേഖ പ്രകാശം കൊടിത്തൂർ വാർഡ് മെമ്പർ ടി. കെ അബൂബക്കർ മാസ്റ്റർ നിർവഹിച്ചു.
ചടങ്ങിൽ ISM ജില്ലാ ഭാരവാഹി നൗഷാദ് മാസ്റ്റർ, എം.എസ്.എം യൂണിറ്റ് ഭാരവാഹികളായ സബീൽ, ഷിബിൻ,മിൻഹാജ്, നാജിം, സിദാൻ, സിനാൻ, മിതിലാജ്, സഹൽ എന്നിവർ സംബന്ധിച്ചു. 2023 ഒക്ടോബർ 22 ന് മുക്കം പുൽപ്പറമ്പിൽ വെച്ചാണ് ഹൈസക് സംഘടിപ്പിക്കുന്നത്.
Tags:
KODIYATHUR
