Flash News

Nattu Media

സ്‌നേഹയാത്രക്ക് സമാപനം

ഈങ്ങാപ്പുഴ: സിതാഇഷ് മീലാദ് ഫെസ്റ്റീവ് '23ന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റി സംഘടിപ്പിച്ച സ്‌നേഹയാത്ര സമാപിച്ചു.  മൂന്ന് ദിവസങ്ങളിലായി കോടഞ്ചേരി, പുതുപ്പാടി, തിരുവമ്പാടി, താമരശ്ശേരി പഞ്ചായത്തുകളിലെ 50ഓളം ഗ്രാമങ്ങളിലൂടെയാണ് 'സ്‌നേഹയാത്ര' പ്രയാണം നടത്തിയത്. സന്ദേശപ്രഭാഷണം, 'ഹലാവ മദീന' മധുര വിതരണം തുടങ്ങിയവയാണ് യാത്രയില്‍ നടന്നത്.

ഈങ്ങാപ്പുഴയില്‍ നടന്ന സമാപന സംഗമം മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മീലാദ് കമ്മിറ്റി കണ്‍വീനര്‍ യഹിയ സഖാഫി എക്കോമൗണ്ട് അധ്യക്ഷത വഹിച്ചു. അഡ്വ. ശംവീല്‍ നൂറാനി, മന്‍സൂര്‍ എ ഖാദിര്‍, അല്‍വാരിസ് ഷിബില്‍ കൊണ്ടോട്ടി, അല്‍വാരിസ് ഫായിസ് കൊല്ലം വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു. ശംസുദ്ദീന്‍ പെരുമ്പള്ളി, അലി ഹാജി അടിവാരം, ആബിദ് സഖാഫി വഴിക്കടവ്, സൈനുല്‍ ആബിദ് സഖാഫി തിരുവമ്പാടി, അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)