Flash News

Nattu Media

കൊടിയത്തൂരിലെ സൗഹൃദ ജുമുഅ നവ്യാനുഭവമായി

സൗഹൃദം ഊട്ടിയുറപ്പിച്ച് കൊടിയത്തൂര്‍ മസ്ജിദുല്‍ ഹുദയിലാണ് സ്‌നേഹ സംഗമം സംഘടിപ്പിച്ചത് 


കൊടിയത്തൂര്‍: കൊടിത്തൂര്‍ കോട്ടമ്മല്‍ മസ്ജിദില്‍ വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥന വീക്ഷിക്കാനും സൗഹൃദം പങ്കുവെക്കാനും മുസ്‌ലിം സഹോദരങ്ങള്‍ക്കൊപ്പം ഇതര വിശ്വാസികള്‍കൂടി പങ്കാളികളായി. മുസ്‌ലിം പള്ളിയില്‍ ആദ്യമായി പ്രവേശിക്കുന്ന പലര്‍ക്കും ഇത് പുതുമുയുള്ള അനുഭമായി. വെളിച്ചമാണ് പ്രവാചകന്‍' കാമ്പയിനിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി കൊടിയത്തൂര്‍ ഘടകം കോട്ടമ്മല്‍ മസ്ജിദുല്‍ ഹുദയിലാണ് സൗഹൃദ ജുമുഅ സംഘടിപ്പിച്ചത്. അശ്‌റഫ് മൗലവി പേക്കാടന്‍ ഹ്രസ്വമായി പ്രവാചകന്‍ മുഹമ്മദ് നബി (സ)യെ പരിചയപ്പെടുത്തി. ഇതര മതസ്ഥരോടുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാടും സൗഹാര്‍ദവും ചൂണ്ടിക്കാട്ടി. നേരത്തെ പള്ളിയിലെത്തി ഇടം പിടിച്ച ഇരുപതോളം ഇതര മതസ്ഥര്‍ ബാങ്ക്, ഖുത്വ് ബ, നമസ്‌കാരം എന്നിവയൊക്കെ സാകൂതം വീക്ഷിച്ചു.

നമസ്‌കാര ശേഷം നടന്ന സുഹൃദ് സംഗമം കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പരസ്പര സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഉദാത്ത മാതൃകകള്‍ സൃഷ്ടിക്കാന്‍ ഇത്തരം അവസരങ്ങള്‍ പ്രധാനം ചെയ്യുമെന്നും  ഇത്തരം സംഗമങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അവര്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബാബു പൊലുകുന്നത്ത്, ഗ്രാമ പഞ്ചായത്ത് ജീവനക്കാരായ സുരേന്ദ്രന്‍, മനോജ് കുമാര്‍, മനേഷ്, റിനീല്‍, ജി.എം.യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അബ്ദുസ്സലാം, അധ്യാപകരായ ഷകീല ടീച്ചര്‍, മെഹ്ബൂബ ടീച്ചര്‍,  ഗ്രാമീണ ബാങ്ക് മാനേജര്‍ രശ്മി എസ് രഘു, മാവേലി സ്റ്റോര്‍ അസിസ്റ്റന്റുമാരായ സുബിഷ, ബിന്ദു, പോസ്റ്റുമാനും ദളിത് ആക്ടിവിസ്റ്റുമായ ദാസന്‍ കൊടിയത്തൂര്‍, വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജ്യോതി ബസു കാരക്കുറ്റി തുടങ്ങിയവര്‍ സംസാരിച്ചു. പി.വി.അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സത്താര്‍ വി.കെ., എ.എം.അബ്ദുസ്സലാം, എം.മുനീബ് മാസ്റ്റര്‍, ഐ. ഹസന്‍ മാസ്റ്റര്‍, എം.കെ.മുഹമ്മദ്, ടി.കെ. അഹ്‌മദ് കുട്ടി, റഫീഖ് കുറ്റിയോട്ട് , ഒ.മോയിന്‍ കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)