സംസ്ഥാനത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച ഗ്രാമപഞ്ചായത്ത് പരിസരവും ബസ്റ്റാന്റ് പരിസരവും ശുചീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷെരീഫചിങ്ങംകുളത്തില്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിശമാരാത്ത്, മെമ്പര്‍മാരായ ശിഹാബ്ഊര്‍ക്കടവ്, അഡ്വ.എം.കെ.നൗഷാദ്, പി.ടി.വസന്തകുമാരി, സാബിറ, ഷെമീന, കോമളം, സരോജിനി, അസിസ്റ്റന്റ് സെക്രട്ടറി ലാലി, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീവിദ്യ, വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍, പഞ്ചായത്ത് ജീവനക്കാരായ നിഖില്‍, മുസ്തഫ, ഷിബു, റസാഖ്, സജേഷ്, ഹരിതകര്‍മസേനാംഗങ്ങള്‍, പഞ്ചായത്ത് ക്ലീനിംഗ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:
VAZHAKKAD
