Flash News

Nattu Media

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്നിക്കോട് യൂണിറ്റ് വ്യാപാരോത്സവത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കുള്ള പ്രോത്സാഹന സമ്മാന നറുക്കെടുപ്പ് നടന്നു




പന്നിക്കോട്
: വ്യാപാര മേഖലയിൽ വലിയ മാറ്റത്തിന് തുടക്കം കുറിച്ച് പുത്തനുണർവേകാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ  ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിൽ പ്രോത്സാഹന സമ്മാനങ്ങൾക്കായുള്ള നറുക്കെടുപ്പ് നടത്തി. ആദ്യ നറുക്കെടുപ്പിൽ രാജു മാസ്റ്റർ തൃക്കളയൂരും രണ്ടാം നറുക്കെടുപ്പിൽ ആലി പാണക്കാടിനുമാണ് സമ്മാനങ്ങൾ ലഭിച്ചത്. വാർഡ് മെമ്പർ ബാബു പൊലുകുന്നത്ത് നറുക്കെടുപ്പിന് നേതൃത്വം നൽകി. സഹീദ് പി സി,അശോകൻ,അബ്ദു റഷീദ് ,രാധാകൃഷ്ണൻ, ഗോവിന്ദൻ ,ഷാഫി, മജീദ് തുടങ്ങി നിരവധി വ്യാപാരികൾ സന്നിഹിതരായിരുന്നു. 

ആഗസ്റ്റ് 26 മുതൽ ഡിസംബർ 31 വരെ നീണ്ടു നിൽക്കുന്ന വ്യാപാരോത്സവത്തിൻ്റെ മെഗാ നറുക്കെടുപ്പ് ജനുവരി ഒന്നിന് നടക്കും.

ഓരോ പതിനഞ്ച് ദിവസത്തിലും നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മെഗാ നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിനർഹരാകുന്നവർക്ക് ഒരു ഫ്രിഡ്ജും, രണ്ടാം സമ്മാനം ടി വി , മൂന്നാം സമ്മാനം വാഷിംഗ് മെഷീൻ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്.
 വ്യാപാരോത്സവം, പന്നിക്കോട് മേഖലയിലെ
വ്യാപാരികളിലും ഉപഭോക്താക്കളിലും വലിയൊരു ഉണർവ് സൃഷ്ടിച്ചിരിക്കുന്നു. സ്ഥാപനങ്ങളെല്ലാം നിറദീപങ്ങൾ കൊണ്ട് അലങ്കരിച്ച് കൈ നിറയെ സമ്മാനങ്ങളുമായി ഉപഭോക്താക്കളെ സ്വീകരിക്കാൻ വ്യാപാരികൾ സന്നദ്ധരായിരിക്കുന്ന കാഴ്ചകളാണ് വ്യാപാര സ്ഥാപനങ്ങളിലെല്ലാം കാണാൻ കഴിയുന്നത്. ഉപഭോക്താക്കൾ കൂപ്പണുകൾ ചോദിച്ചു വാങ്ങണമെന്ന് ഭാരവാഹികൾ പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)