മുക്കം : ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നീലേശ്വരം ,ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കരുവൻപൊയിൽ ,വി.എം.എച്ച്. എം ഹയർ സെക്കണ്ടറി സ്കൂൾ ആനയാംകുന്ന് എന്നീ വിദ്യാലയങ്ങളിലെ സ്റ്റുഡൻറ് പോലീസ് കാഡറ്റുകൾ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരേഡിൽ കോഴിക്കോട് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് DYSP പ്രമോദ് പി സല്യൂട്ട് സ്വീകരിച്ചു.
മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, പി.ടി.എ പ്രസിഡണ്ടും നഗരസഭാ കൗൺസിലറുമായ എം.കെ യാസർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ, റുബീന മുസ്തഫ, വേണുഗോപാലൻ എം ടി, അബൂബക്കർ മുണ്ടുപാറ, കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ പ്രജീഷ് , മുക്കം പോലീസ് ഇൻസ്പെക്ടർ സുമിത് കുമാർ , spc കോഴിക്കോട് റൂറൽ ADNO അജയൻ , ADNO ഓഫീസ് ASI ഷൈനി , പ്രിൻസിപ്പാൾ ഹസീല എം.കെ , ഹെഡ്മിസ്ട്രസ് ഉഷ കെ.വി, എസ് എം സി ചെയർമാൻ ലത്തീഫ് ഓമശ്ശേരി, റെനി ജയപ്രകാശ്, സമാൻ ചാലൂളി തുടങ്ങിയവർ സംബന്ധിച്ചു. പരിശീലനം പൂർത്തിയാക്കിയ കാഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. ജി.എച്ച്.എസ്.എസ് നീലേശ്വരം CPO അബ്ദുൽ നാസ്സർ ടി കേഡറ്റുകൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. നീലേശ്വരം ഹൈസ്കൂൾ ബാന്റ് ടീമിന്റെ അകമ്പടി പരേഡിനെ വർണ്ണാഭമാക്കി .നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ തീർത്ഥ എൻ കുറുപ്പ് , കരുവൻപൊയിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അമൻ ഹാരിസ് എന്നിവർ പരേഡ് നയിച്ചു. ആൺ കുട്ടികളുടെയും പെൺ കുട്ടികളുടെയും വിഭാഗത്തിൽ ബെസ്റ്റ് പ്ലാറ്റൂണുകളായി നീലേശ്വരം തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഔട്ട് ഡോർ കാഡറ്റുകളായി വിനായക് പി, ബിൻ ഷാദ് ബഷീർ ഉബുൽ ഹബീബ് എന്നിവരും ബെസ്റ്റ് ഇൻഡോർ കാഡറ്റുകളായി കാർത്തിക എം , അശ്വതി, ഫിദ ഫാത്തിമ എന്നിവരെയും തെരഞ്ഞെടുത്തു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഷറീന .ബി , അബ്ദുൽ നാസ്സർ ടി , ഇസ്ഹാഖ് കാരശ്ശേരി , ജസീല പി.പി , ബിന്ദുമോൾ തോമസ് , ഹാജറ എം ഡ്രിൽ ഇൻസ്ട്രക്ടർ മാരായ അനസ് പി.കെ ,ഷീന വി , അനീഷ്കുമാർ ,സജിഷ , ഷറഫുദ്ധീൻ , മിനി. യു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Tags:
MUKKAM

