Flash News

Nattu Media

ജീവതാളം പദ്ധതി: ജീവിത ശൈലി രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ചെറുവാടി: ജീവിത ശൈലീ രോഗങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ചെറുവാടി ഹെൽത്ത് സെന്ററിന് കീഴിൽ ജീവിത ശൈലീ രോഗ നീർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ചെറുവാടിയിൽ സംഘടിപ്പിച്ച ക്യാമ്പിൽ കച്ചവടക്കാർ, ഓട്ടോ തൊഴിലാളികൾ, നാട്ടുകാർ തുടങ്ങി നൂറോളം പേരുടെ ഷുഗർ, പ്രഷർ, കണ്ണ് പരിശോധന എന്നിവയാണ് നടന്നത്.

വാർഡ് മെമ്പർ മജീദ് രിഹ്ല.ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മുഹമ്മദ്‌ സാബു, ദീപിക. പി,  എം  ൽ എസ് പി നേഴ്സ് ശ്രുതി, അനീസ അശ്വതി, സ്കൂൾ rbsk നഴ്സ് നിഹല, ആശ പ്രവർത്തക ശോഭ, ആർആർടി അംഗം നിയാസ് ചെറുവാടി എന്നിവർ നേതൃത്വം നൽകി.

വ്യാപാരി വ്യവസായി യൂണിറ്റ് അംഗങ്ങളായ അബ്ദു റഷീദ് കണിച്ചാടി, മഹ്റൂഫ്, അബ്ദു സമദ് വേണായിക്കോട്, അബ്ദുറസാഖ്  കുറ്റിക്കാട്ടുമ്മൽ, മോയിൻ കുട്ടി പാറകെട്ടിൽ എന്നിവർ സംബന്ധിച്ചു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)