പന്നിക്കോട് : കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ അനുസ്മരണ സമ്മേളനം നടത്തി. സമ്മേളനം മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ *എം സിറാജുദ്ദീൻ* ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ദു പാറപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി ഹരിദാസൻ മാസ്റ്റർ പരപ്പിൽ സ്വാഗതം പറഞ്ഞു. മുക്കം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ യുപി മമ്മദ് , സുബ്രഹ്മണ്യൻ മാട്ടുമുറി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് സെക്രട്ടറിമാരായ ബാബു പരവരിയിൽ, വിലാസിനി, കെ ടി അസൈനാർ മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഏഴാം വാർഡ് മെമ്പറുമായ കരീം പഴങ്കൽ മണ്ഡലം നിർവാഹക സമിതി അംഗങ്ങളായ നാരായണൻ കെ കെ , പ്രകാശൻ ഇല്ലിക്കൽ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
