Flash News

Nattu Media

നിനക്കായി ഷെഹ്‌ലാ....




ആയിരം
പൂക്കൾ അർപ്പിച്ചു
കൊണ്ടു ഞാൻ
മൊഴിയുന്നു നിന്നിൽ 
ഒരായിരം മാപ്പ് !
മലരായി സൗരഭ്യമുണർത്തേണ്ട
നാളുകൾ താണ്ടാതെ
നീയും പോയിമറഞ്ഞല്ലോ .....
മൊട്ടായി നീയും
ചെടിയിലിരുന്ന നാൾ
കശ്മലൻമാർ നിന്നിറുത്തെടുത്തല്ലോ !
കാത്തിരിപ്പായി, എൻ കൺമണിയെന്നോതി
നിന്നമ്മയെങ്കിലും
മരണം വിഴുങ്ങി
നിൻ ഓർമ്മകളെ .....
മാതാപിതാക്കൾ നിനക്കായി കണ്ടതും, ഈ നാൾ
വറ്റിയ സ്വപ്നങ്ങൾ മാത്രമായി !
പുത്തനുടുപ്പും നിനക്കായി നൽകീലേ....
വിജയങ്ങൾ ആനന്ദ ദിനമായി മാറ്റിലേ ...
സ്വപ്നങ്ങൾ നെയ്തീലേ
നിനക്കായി എന്നെന്നും ....
നിനച്ചിരിക്കാതൊരു നാൾ
നിന്നിലായി വിദ്യാലയത്തിൽ
നിന്നു , സർപ്പദംശനമേറ്റു !
കെഞ്ചി നീ കൊണ്ടുപോ
വൈദ്യന്റടുക്കലായി .....
കേൾക്കാമെങ്കിലും
കേൾക്കാതെ പോയവർ ...
കഠിനമാം ഹൃദയിപോൽ
പിടയും നിൻ വാക്കുകൾ ....
അച്ഛനെ കാത്തവർ
കൊണ്ടു പോകാനായി .....
നിൻ സഹനം മൂർച്ഛിച്ചു
വിരൽ തുമ്പിലെത്തിയിട്ടും ....
വൈദ്യരും നിന്നെ
തട്ടിക്കളിച്ചു !
അകലെയാം മറ്റൊരിടത്തേക്കയച്ചു !
ചിമ്മാതെ കണ്ണുകൾ
വിടർത്തിപ്പിടിച്ചു !
മരണം അകറ്റാൻ
ഏറെ ശ്രമിച്ചു !
അവസാനം, നീയുമാ
ചിമ്മാത്ത കണ്ണുകൾ
വിടയെന്നോതി
മെല്ലെ അടച്ചു !
മരണത്തിൽ മല്ലിട്ടു
നീ പോയിമറഞ്ഞു !
മരണം നിന്നിലും
വിജയമർപ്പിച്ചു !
മറക്കില്ല  നിന്റെയീ
യാതനകൾ ഓർമ്മകൾ
മാപ്പനുജത്തീ 
ഒരായിരം മാപ്പ് !
(2019 നവംബറിൽ എഴുതിയത് )

നഹ്‌ലാ നസ്റീൻ
D/o ജാഫർ ഉളളാട്ടിൽ
നോർത്ത് കാരശ്ശേരി .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)