Flash News

Nattu Media

കീഴുപറമ്പിൽ വാഴ കൃഷിക്ക് അയർ വിതരണം

കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാഴ കൃഷിക്ക് അയർ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി. പി. സഫിയ ഉത്ഘാടനം ചെയ്ത ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഹ്‌ ല മുനീർ അദ്ധ്യക്ഷത വഹിച്ചു.

വാഴ കൃഷിയുടെ ഉത്പാദന വർധനവിനും, ഗുണമേന്മയ്ക്കും ഉത്തമമാകുന്ന ഈ സൂക്ഷ്മ മൂലക മിശ്രിതം വാഴ കർഷകരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് പഞ്ചായത്ത്‌ നടപ്പിലാക്കുന്നത്.

ഇതിനായി ഈ വർഷം 536496 രൂപയാണ് വകയിരുത്തിയത്.  കൃഷി ഓഫീസർ ഷെബിൻ പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ ADC അംഗങ്ങൾ, കർഷകർ, കൃഷി അസിസ്റ്റന്റ് ഓഫീസർമാർ തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)