ദേശീയ ഫുട്ബോൾ താരങ്ങളായ മിജുവാദിനും അതുലിനും സ്വീകരണം നൽകി, അടുത്തമാസം
റാഞ്ചിയിൽ നടക്കുന്ന ദേശീയ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തെ പ്രതിനീധീകരിച്ചുള്ള ടീമിൽ .കൊടിയത്തൂർ കാരകുറ്റി സ്വദേശിയായ എൻ.കെ.മിജവാദ് പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ മാസം നടന്ന ദേശീയ സ്കൂൾ ഫുട്ബോൾ മത്സരങ്ങളിലും മിജുവാദും, അതുലും പങ്കെടുത്തിരുന്നു.
ചടങ്ങിൽ ഫുട്ബോൾ പരിശീലകരെയും സഹായികളെയും ആദരിച്ചു.
ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യാ ഷിബു അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ശംലൂലത്ത്, ക്രസന്റ് അക്കാദമി ഡയറക്ടർ ഫൈഹാസ് ജെ ഡി ടി , ബഷീർ മാസ്റ്റർ ,റസാക്ക് കൊടിയത്തൂർ, ഗിരീഷ് കാരക്കുറ്റി, എം കെ അഷ്റഫ്, എ എം ജസീർ, അബ്ദുറഹിമാൻ സി.വി ,സുൽഫിക്കർ പി പി ,എം അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു. സാദിഖ് പൂളക്കതൊടി സ്വാഗതവും പേക്കാടൻ സാജിദ് നന്ദിയും പറഞ്ഞു.
വർണ്ണശബളമായ ഘോഷയാത്രയ്ക്ക് ശേഷം
പട്ടുറുമാൽ ജേതാവ് ഷമീർ അരീക്കോട് സംഘവും നയിച്ച ഗാനമേളയും നടന്നു.
Tags:
KODIYATHUR
