Flash News

Nattu Media

കൂളിമാട് പാലത്തിന് താഴെ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


കൂളിമാട് പാലത്തിനു താഴെ  പുഴയിൽ കാണാതായ ഊട്ടി സ്വദേശി സൂര്യയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകുന്നേരമാണ്  കൂളിമാട് പാലത്തിനടിയിലെ കുളിക്കടവിൽ അജ്ഞാത ഡ്രസ്സ്,മൊബൈൽ,ചെരിപ്പ്എന്നിവ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ഫയർ പോലീസിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു .
തുടർന്ന് മുക്കം ഫയർ പോലീസിന്റെ നേതൃത്വത്തിലുള്ള തിരച്ചിലിനൊടുവിൽ പാലത്തിനോട് ചേർന്ന് 20 മീറ്റർ അകലെയായി കണ്ടെത്തുകയായിരുന്നു 

സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ
,മുങ്ങൽ വിദഗ്ധരായ  ശരത്, മിഥുൻ, രജീഷ് എന്നിവരാണ് ബോഡി മുങ്ങി എടുത്തത്. അഗസ്റ്റിൻ, കെ എ.സിഞ്ചു, സലീം,കെ.  ചാക്കോ, രാജേന്ദ്രൻ,വി എം.മിഥുൻ,ജമാലുദ്ധീൻ, വിജയകുമാർ, വാർഡ് മെമ്പർ കെ എ റഫീഖ് എന്നിവർ നേതൃത്വം കൊടുത്തു.മാവൂർ പോലീസ് സ്ഥലം സന്ദർശിച്ചു. ബോഡി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടു പോയി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)