കൂളിമാട് : തഅലീമുൽ ഔലാദ് മദ്രസയിൽ കഴിഞ്ഞ അർദ്ധ വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും 40 മാർക്കിന്ന് മുകളിൽ മാർക്ക് സ്കോർ ചെയ്ത വിദ്യാർത്ഥികൾക്കും മേഖല, ജില്ലാ മുസാബഖ പ്രതിഭകൾക്കും , വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മറ്റു വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച ചടങ്ങ് സ്വദർ മുഅല്ലിം Tv അബൂബക്കർ മാസ്റ്ററിന്റെ അദ്ധ്യക്ഷതയിൽ മഹല്ല് പ്രസിഡണ്ട് KA ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി സ്വാഗതം ആശംസിച്ചു. മഹല്ല് സെക്രട്ടറി ബീരാൻ കുട്ടി ഹാജി, TC മുഹമ്മദ് ഹാജി , E കുഞ്ഞോയി , അഷ്റഫ് അഷ്റഫി, അബൂബക്കർ മുസ്ലിയാർ , റിശാദ് ദാരിമി, ഇർഷാദ് ഫൈസി , ശരീഫ് വാഫി എന്നിവർ സംസാരിച്ചു.
Tags:
KOOLIMAD
