Flash News

Nattu Media

കക്കാടംപൊയിലിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം; ഒരാൾക്ക് ഗുരുതര പരുക്ക്




കക്കാടംപൊയിലിൽ ആനക്കല്ലുംപാറയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് കൊക്കയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു.ഒപ്പമുണ്ടായിരുന്ന ആളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അപകടത്തിൽപ്പെട്ടത് മലപ്പുറം അരീക്കോട് കാവനൂർ സ്വദേശികളാണ് . കാരാപറമ്പ് സ്വദേശി മുനീബ് ആണ് മരിച്ചത്.


നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ഇവരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുനീബ്  മരണപ്പെടുകയായിരുന്നു. 

കക്കാടംപൊയിൽ ഭാഗത്തുനിന്നും ഇറക്കം ഇറങ്ങിവന്ന ബുള്ളറ്റാണ് ഇന്നലെ ( 23-01-2024-ചൊവ്വാഴ്ച) രാത്രി 8 മണിയോടെ അപകടത്തിൽപ്പെട്ടത്.

കഴിഞ്ഞ വർഷം നവംബറിൽ ഇതേ സ്ഥലത്ത് സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചിരുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)