Flash News

Nattu Media

സംസ്ഥാന സർക്കാറിൻ്റെ വ്യാപാര ദ്രോഹ നടപടികൾ ചെറുകിട വ്യാപാര മേഖല അടച്ചുപൂട്ടൽ ഭീഷണിയിൽ : ജോസഫ് പൈമ്പിളി


കൊടിയത്തൂർ: സംസ്ഥാന സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വ്യാപാര ദ്രോഹ നടപടികൾ കാരണം സംസ്ഥാനത്തെ ചെറുകിട വ്യാപാര വ്യവസായ മേഘല അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് ജോസഫ് പൈമ്പിളി അഭിപ്രായപ്പെട്ടു.  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റിയുടെ ആഹ്വാനപ്രകാരം കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വ്യാപാര മാന്ദ്യം കാരണം വളരെ പ്രയാസമനുഭവിക്കുന്ന വ്യാപാരികൾക്ക് മേൽ വീണ്ടും അമിത ഭാരം അടിച്ചേൽപ്പിക്കുന്ന വിധം പുതിയ നിയമങ്ങൾ നിർമ്മിക്കുന്നതിൽ പ്രതിഷേധിചാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വിവിധ സമരപരിപാടികളുമായി മുന്നോട്ടു വരുന്നത്. നോട്ട്നിരോധനം, വെള്ളപ്പൊക്കം, കോവിഡ് മഹാമാരിയെല്ലാം കഴിഞ്ഞെങ്കിലും വ്യാപാരങ്ങളിൽ കാര്യമായൊരു  പുരോഗതിയുമില്ലാത്തത് വ്യാപാരികളെ തെല്ലൊന്നുമല്ല പ്രയാസപ്പെടുത്തുന്നത്. ഈ സന്ദർഭത്തിൽ വ്യാപാരികൾക്ക് താങ്ങും തണലുമാവേണ്ട സർക്കാർ, ലൈസൻസ് ഫീസുകൾ വർദ്ധിപ്പിച്ചും വിവിധ ഫൈനുകൾ ചുമത്തിയും വ്യാപാരികളെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. പഞ്ചായത്ത് സെക്രട്ടറി യൂസുഫ് EN സ്വാഗതം പറഞ്ഞ യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി അദ്യക്ഷത വഹിച്ചു. സുനിൽ തോട്ടുമുക്കം, ഷഹീദ് PC പന്നിക്കോട്, KV അബ്ദുള്ള ചെറുവാടി, ഹനീഫ കൊടിയത്തൂർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. U അബ്ദുൽ കരീം ചെറുവാടി നന്ദി പറഞ്ഞു.   ജബ്ബാർ PK , ഫൈസൽ PK, റഷീദ് KK ,  ബഷീർ AK, CPമുഹമ്മദ് , ഉബൈദ് കൊടിയത്തൂർ, അഷോകൻ പന്നിക്കോട് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)