കൊടിയത്തൂർ സർവീസ് ഫോറം മുപ്പത്തഞ്ചാം വാർഷികാഘോഷമായ 'ഖത്തരിയത്തൂരി'നോടനുബന്ധിച്ച് ജനുവരി ഇരുപത്തിയാറിന് വക്ര അക്കാദമിയിൽ വച്ചു നടക്കുന്ന
സ്പോർട്‌സ് ഫെസ്റ്റിൽ പങ്കെടുക്കുന്ന കൊടിയത്തൂർ ടീമിന്റെ ഫുട്ബോൾ, കമ്പവലി ജഴ്സികൾ പ്രകാശനം ചെയ്തു.
ഫുട്ബോൾ ജഴ്സി പ്രകാശനം ചെയർമാൻ പുതിയോട്ടിൽ അബ്ദുൽ അസീസും കമ്പവലി ജഴ്സി പ്രകാശനം ഫോറം പ്രസിഡന്റ് യാസീൻ കണ്ണാട്ടിലും നിർവഹിച്ചു. ഫുട്ബോൾ ടീമിന്റേത് ക്യാപ്റ്റൻ അമീൻ ചാലക്കലും കമ്പവലി യുടേത് തറമ്മൽ നാസറും ഏറ്റുവാങ്ങി.
സെക്രട്ടറി റഫീക് ചാലക്കൽ, സ്പോർട്സ് ഫെസ്റ്റ് കോർഡിനേറ്റർ ഹിജാസ് കളിക്കോട്ട്, ഇ. എ. നാസർ, അമീർ അലി, ഇല്യാസ് കൊളായിൽ, കമ്പവലി ക്യാപ്റ്റൻ എം.കെ. മനാഫ്, വി.കെ.ആഷിഖലി എന്നിവരും ടീം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ബെസ്റ്റ് കെയർ ഫാർമസി ആണ് കെ.എസ്.എഫ്. ടീം സ്പോൺസർ ചെയ്യുന്നത്.
കൊടിയത്തൂരിലെയും പരിസരപ്രദേശങ്ങളിലേയും ക്ലബുകൾ മാറ്റുരക്കുന്ന മേളയിൽ കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമായുള്ള മൽസരങ്ങളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
